എങ്ങിനെ കണ്ടന്റ് മോഷണം തടയാം?
നിങ്ങള്‍ ഒരു പ്രോഗ്രാമര്‍ ആണെങ്കില്‍:
ടെക്സ്റ്റും ചിത്രങ്ങളും കാണിക്കാന്‍ പറ്റുന്ന ഒരു ചെറിയ ആക്റ്റിവ്-എക്സ് നിര്‍മിച്ചാല്‍ കണ്ടന്റ് മോഷണം ഏകദേശം പൂര്‍ണമായി തടയാം.ബ്രൌസെര്‍ കാഷില്‍ നിന്നുപോലും കോപ്പിയടി സാധിക്കുമെന്നതിനാല്‍ ഈ മാര്‍ഗമാണ് ഉത്തമം."മൈക്രോസൊഫ്റ്റ് ഇന്റെര്‍നെറ്റ് ട്രാന്‍സ്ഫെര്‍ കണ്ട്രോള്‍ " , ഏതാനും വരി സോര്‍സ് കോഡ് എന്നിവ ഉപയോഗിച്ച് ഇത് വിഷ്വല്‍ ബേസിക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഫ്ലാഷ് അറിയാമെങ്കില്‍ പോസ്റ്റിനെ ഒരു ഫ്ലാഷ് ആപ്ലിക്കേഷനിലൂടെ കാണിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ , ആര്‍ക്കെങ്കിലും നിങ്ങളുടെ പോസ്റ്റ് അവരുടെ പേജില്‍ കാണിക്കണമെങ്കില്‍ നിങ്ങളുടെ ആക്റ്റിവ് എക്സോ ഫ്ലാഷ് മൂവിയോ ഉപയോഗിക്കേണ്ടി വരും.നിങ്ങള്‍ക്ക് അവയില്‍ നിങ്ങളുടെ പേരും കോപ്പി റൈറ്റ് വിവരങ്ങളും കാണിക്കാനും സാധിക്കും. ഒരു ചെറിയ ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.
നിങ്ങള്‍ ഒരു സാധാരണക്കാരനാണെങ്കില്:
എന്തായാലും കോപ്പി അടിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് ഇറങ്ങിയവരെ തടയാന്‍ ആകില്ലെങ്കിലും അവരെ കുറച്ച് കഷ്ടപ്പെടുത്താനെങ്കിലും ഈ വിദ്യകള്‍ കൊണ്ട് കഴിയും.സാമാന്യ കള്ളന്മാരെ പിന്തിരിപ്പിക്കാനും ഇവകൊണ്ട് കഴിയും. റൈറ്റ് ക്ലിക്ക് അടിച്ച് "Save picture/image as" എടുക്കുന്നത് തടയുകയാണ് ആദ്യ പടി.
<body oncontextmenu="return false">
ഈ കോഡ് പേജില്‍ ഉപയോഗിച്ചാല്‍ ആ പേജില്‍ ഒരിടത്തും റൈറ്റ് ക്ലിക്ക് മെനു (കണ്ടക്സ്റ്റ് മെനു) ലഭ്യമാകുകയില്ല. ഒരു പ്രത്യേക ചിത്രത്തിനു മാത്രമായാണ് തടയേണ്ടതെങ്കില്‍ ഈ കോഡ് ഉപയോഗിക്കാം
<img src="നിങ്ങളുടെ ചിത്രത്തിന്റെ യു.ആര്‍.എല്‍" oncontextmenu="return false">
<meta content="no-cache" equiv="Pragma"><meta content="-1" equiv="Expires">
<meta content="no-cache" equiv="Pragma">
<style media="print"><-- BODY {display:none;} --></style>
<style media="print"><-- BODY {display:none;} --></style>
പിന്നെ ഒരു കാര്യം, ഇനി എന്തൊക്കെ ചെയ്താലും കോപ്പിയടിക്കാന്‍ ഉദ്ദേശിച്ചു തന്നെ വരുന്നവന്‍ അത് ചെയ്തിരിക്കും
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കൂടെ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയും.ഇവിടെ
ഇനി വേണമെങ്കില്‍ നിങ്ങളുടെ പോസ്റ്റിന്റെ HTML കോഡ് വരെ എന്‍ക്രിപ്റ്റ് ചെയ്യാനുള്ള വഴികളുണ്ട്.ഇവിടെ
ഞാന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആക്ടീവ്-എക്സിന്റെ ചിത്രം
Copy right:Some of the HTML codes displayed here has been obtained from a web site.I am sorry to not mention the website and the author since i forgot the both.You are requested to inform me if you know the website or author.Copy right holders and the author are honoured.
9 പേര്‍ കമന്റി:
കൊള്ളാം ഡോണ്‍... നല്ല ഉദ്യമം തന്നെ. ആശംസകള്‍.
:)
കൊള്ളാം ഡോണ്‍..
ഇവിടെങ്ങാണ്ടൊരു കമന്റിട്ടാരുന്നല്ലോ? എവിടെപ്പോയി!!!!ഇനി അതിലെങ്ങാന്‍ വല്ല തെറീമുണ്ടായിരുന്നാ!!! യേയ്...
ഇതാണോ മോളില്‍ പറഞ്ഞ ഭീഷണി“എഴുതിയിട്ടുപോയാല്‍ ........ അതപ്പോള്‍ കാണാം
”
ശ്രീ,ഷാഫ്,
നന്ദി
കുട്ടിച്ചാത്താ,
ചാത്തന്‍ കമന്റിയത് ഇവിടായിരിക്കില്ല.ഈ പോസ്റ്റ് രണ്ട് ഇവിടത്തന്നെ തവണ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്(അമ്മച്ചിയാണെ സത്യം, എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് അറിയില്ല.)
ചാത്തന്‍ കമന്റിയത് ആദ്യത്തെ പോസ്റ്റിലാണ്.
ഏതായാലും പ്രോത്സാഹനത്തിന് നന്ദി.പിന്നെ , ഇത് എന്റെ ആദ്യത്തെ പോസ്റ്റ് അല്ല.5-ആമത്തെ പോസ്റ്റ് ആണ്.ലേ-ഔട്ടില്‍ വന്ന തെറ്റ് കാരണം പഴയ പോസ്റ്റുകള്‍ കാണാഞ്ഞതാണ്.ഇപ്പൊ ശരിയാക്കിയിട്ടുണ്ട്.
മനസ്സിലായേ... ഇത്രേം തരികിട തലയുള്ള ഒരാളെ സുഹൃത്താക്കിയാല്‍ വല്ലപ്പോഴും ഉപകാരപ്പെടും... ഒരു ഇ മെയില്‍ ഐഡി തരാവോ വല്ല ഡൌട്ടും വരുകാണേല്‍ ചോദിക്കാനാ.
ചാത്താ,
എന്റെ ഇ-മെയില്‍
don24hours365days-tohelp@yahoo.co.in
ഡോണ്‍ മിടുമിടുക്കനാണല്ലോ. ബൂലോകത്ത് എത്തിയേയുള്ളു, അതിനുമുന്‍പ് നല്ല hi-tec പോസ്റ്റ്സ് ഒക്കെയാണല്ലോ ഇടുന്നത്. വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിന് നന്ദി ഡോണ്‍.
ഉപകാരപ്രദമായ ഈ പോസ്റ്റ്
കൊള്ളാം ഡോണ്‍...
expecting more............
Post a Comment