Custom Search

ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം

ഇന്നത്തെ മനോരമയില്‍ കണ്ടത്
"ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം "

ഇതു കണ്ടാല്‍ നമ്മള്‍ വിചാരിക്കും ഏതോ മത തീവ്രവാദി ആണ് പുസ്തകം എഴുതിയതെന്ന്. അതിന്‍റെ ലേഖകന്‍ ഇങ്ങനെ പറയുന്നു "ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ കുട്ടികള്‍ ചുറ്റുപാടില്‍ നിന്നു ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളില്‍ ഒന്നു ഇങ്ങനെയാണ് .വിലക്കയറ്റം , കുടിവെള്ളക്ഷാമം , ഭൂകമ്പം , പകര്‍്ച്ചവ്യാദികള്‍ തുടങ്ങിയവ ഏത് മതത്തില്‍ പെട്ടിരിക്കുന്നവരെയാണ് ബാധിക്കുക .മനുഷ്യത്വം വിളയുന്ന ഭൂമി എന്ന രണ്ടാം അദ്ധ്യായത്തില്‍ ആണ് വിചിത്രമായ ഈ ചോദ്യം" .
സാമാന്യ ബുദ്ധിയുള്ള ആര്‍കും മനസിലാകും എന്താണ് പാഠപുസ്തകത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് .ഇവയൊന്നും മതം തിരിച്ചല്ല മനുഷ്യനെ ബാധിക്കുന്നത് എന്ന സാമാന്യ തത്വം കുട്ടികളിലെത്തീക്കുകയാണ് പാഠപുസ്തകം തയ്യരക്കിയിരിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് .അത് ഏഴാം ക്ലാസ്സിലെയല്ല ഒന്നാം ക്ലാസ്സിലെ കുട്ടിക്കുപോലും മനസിലാകും.എന്നാല്‍ ലേഖകന്‍ പറയുന്നത് ശ്രദ്ധിക്കുക " അത് സംബന്ധിച്ച പഠനങ്ങള്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ . ഇതേക്കുറിച്ച് അറിയില്ലെങ്കില്‍ കേരളത്തില്‍ വരുന്ന വര്‍ഷം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചു പോകും " .ലേഖകന്ടെ ഉദ്ദേശം മനസിലാകുന്നില്ല . വിവാദം സൃഷ്ടിക്കാലോ അതോ ആരെയെന്കിലും താഴ്ത്തിക്കെട്ടാനുള്ള ശ്രമമോ? അതോ വിവരമില്ലായ്മയോ ?
ഏതായാലും ലേഖനത്തിന്‍റെ അവസാന ഭാഗത്ത് ലേഖകന്‍ ഒന്നു പിടി അയയ്ക്കുന്നുണ്ട് :-
"വിവിധ മത വിശ്വാസത്തില്‍ പെട്ടവര്‍ തമ്മിലുള്ള കലഹങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്ത് ചെയ്യാം എന്ന ചോദ്യത്തിന് പിന്നാലെയാണ് ഈ ചോദ്യം " .
എന്‍റെ പൊന്നു ലേഖകാ ..ഈ ചോദ്യങ്ങള്‍ ഉത്തരം എഴുതുവനുള്ളവയല്ല , ചിന്തിക്കനുള്ളതാണ് .
എന്ത് പറയുന്നു ഇത്തരക്കരെക്കുറിച്ച് ?

7 പേര്‍ കമന്റി:

Anonymous said...

മനോരമയുടെ ഒഴിഞ്ഞ കോളം കുത്തിനിറയ്ക്കാനുള്ള ഓരോ കോമാളിത്തരങ്ങള്

കാപ്പിലാന്‍ said...

നല്ല കാര്യങ്ങള്‍ മാത്രം നോക്കുക .ബാക്കി വിട്ട് കളയുക .അടിച്ചാലും നന്നാകില്ല ,പിന്നെന്തിന്നാ അച്ചാ എന്നെ അടിക്കുന്നത് :)

Vishnuprasad R (Elf) said...

അടിച്ചാല്‍ നന്നകില്ലെന്നറിയാം . എന്നാലും ഒന്നു കൊടുക്കേണ്ടേ

ബാബുരാജ് ഭഗവതി said...

മനോരമയുടെ ഇത്തരം മണ്ടത്തരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു ബ്ലോഗ് തുടങ്ങിയാലും തെറ്റൊന്നുമില്ല.ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

തിരോന്തരം പയല് said...

നല്ല വിമര്‍ശനങ്ങളും പ്രതികരണങ്ങളും എന്നും നല്ലതാണു....വീണ്ടും പ്രതികരിക്കുക..മനോരമയില്‍ ഇതു കാണിച്ചു ഒരു കത്തയച്ചൂടെ ?

Vishnuprasad R (Elf) said...

മനോരമയ്ക്ക് മെയില് അയയ്ച്ചിട്ടുണ്ട്. കമന്റ് എഴുതിയതിനു എല്ലാവര്‍ക്കും നന്ദി

Manoj മനോജ് said...

മനോരമയ്ക്ക് മെയിലോ? അത് വല്ല ട്രാഷിലേയ്ക്കും അവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും... :(
ഇതേ വാര്‍ത്ത ദീപികയിലും ഒണ്ടായിരുന്നു. എന്തൊരു പൊരുത്തം :)