Custom Search

പാല്‍ കുടിയ്ക്കുന്ന പ്രതിമ

പാല്‍ കുടിയ്ക്കുന്ന പ്രതിമ ഗൂഗിളിന് ഒരു നേര്‍ച്ച http://njanchetta.blogspot.com/2008/08/blog-post.html

കണ്ടന്റ് മോഷണം തടയാന്‍ ചില HTML വഴികള്‍

എങ്ങിനെ കണ്ടന്റ് മോഷണം തടയാം?

കേരള്‍‍സ്.കോമിന്റെ കണ്ടന്റ് മോഷണം കണ്ട് ഞെട്ടിയ ബൂലോകര്‍ പരസ്പരം ചോദിച്ച ചോദ്യമാണ് കണ്ടന്റ് മോഷണം എങ്ങനെ തടയാം എന്ന്.കോപ്പിയടിച്ചാല്‍ കേസു കൊടുക്കാമെന്നല്ലാതെ കോപ്പി റൈറ്റിനും മറ്റും മോഷണം നടക്കുന്നത് തടയാന്‍ പറ്റില്ല.അപ്പൊ പിന്നെ നമ്മള്‍ ടെക്നോളജിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.നൂറു ശതമാനം ഫലപ്രദമല്ലെങ്കിലും കണ്ടന്റ് മോഷണം ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഏതാനും ചില വിദ്യകളാണ് ഇവിടെപ്രതിപാദിക്കുന്നത്.ചിത്രങ്ങളുടെ മോഷണം തടയാനാണ് ഇവ പ്രധാനമായുംഉപയോഗപ്പെടുക. കാരണം ചിത്രം എഴുതിയെടുക്കാന്‍ പറ്റില്ലല്ലോ. ടെക്സ്റ്റ് മോഷ്ടാക്കളുടെ ജോലി പ്രയാസമുള്ളതാക്കാനും ഇവകൊണ്ട് കഴിയും.

നിങ്ങള്‍ ഒരു പ്രോഗ്രാമര്‍ ആണെങ്കില്‍:

ടെക്സ്റ്റും ചിത്രങ്ങളും കാണിക്കാന്‍ പറ്റുന്ന ഒരു ചെറിയ ആക്റ്റിവ്-എക്സ് നിര്‍മിച്ചാല്‍ കണ്ടന്റ് മോഷണം ഏകദേശം പൂര്‍ണമായി തടയാം.ബ്രൌസെര്‍ കാഷില്‍ നിന്നുപോലും കോപ്പിയടി സാധിക്കുമെന്നതിനാല്‍ ഈ മാര്‍ഗമാണ് ഉത്തമം."മൈക്രോസൊഫ്റ്റ് ഇന്റെര്‍നെറ്റ് ട്രാന്‍സ്ഫെര്‍ കണ്ട്രോള്‍ " , ഏതാനും വരി സോര്‍സ് കോഡ് എന്നിവ ഉപയോഗിച്ച് ഇത് വിഷ്വല്‍ ബേസിക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഫ്ലാഷ് അറിയാമെങ്കില്‍ പോസ്റ്റിനെ ഒരു ഫ്ലാഷ് ആപ്ലിക്കേഷനിലൂടെ കാണിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ , ആര്‍ക്കെങ്കിലും നിങ്ങളുടെ പോസ്റ്റ് അവരുടെ പേജില്‍ കാണിക്കണമെങ്കില്‍ നിങ്ങളുടെ ആക്റ്റിവ് എക്സോ ഫ്ലാഷ് മൂവിയോ ഉപയോഗിക്കേണ്ടി വരും.നിങ്ങള്‍ക്ക് അവയില്‍ നിങ്ങളുടെ പേരും കോപ്പി റൈറ്റ് വിവരങ്ങളും കാണിക്കാനും സാധിക്കും. ഒരു ചെറിയ ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.

നിങ്ങള്‍ ഒരു സാധാരണക്കാരനാണെങ്കില്:
എന്തായാലും കോപ്പി അടിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് ഇറങ്ങിയവരെ തടയാന്‍ ആകില്ലെങ്കിലും അവരെ കുറച്ച് കഷ്ടപ്പെടുത്താനെങ്കിലും ഈ വിദ്യകള്‍ കൊണ്ട് കഴിയും.സാമാന്യ കള്ളന്മാരെ പിന്തിരിപ്പിക്കാനും ഇവകൊണ്ട് കഴിയും. റൈറ്റ് ക്ലിക്ക് അടിച്ച് "Save picture/image as" എടുക്കുന്നത് തടയുകയാണ് ആദ്യ പടി.
അതിനായി പോസ്റ്റിന്റെ HTML കോഡ് മാറ്റം വരുത്തേണ്ടതുണ്ട്.പോസ്റ്റ് റ്റൈപ്പ് ചെയ്യുന്ന വിന്‍ഡോയുടെ മുകളില്‍ കാണുന്ന Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ കോഡ് കാണാന്‍ സാധിക്കും.


<body oncontextmenu="return false">


ഈ കോഡ് പേജില്‍ ഉപയോഗിച്ചാല്‍ ആ പേജില്‍ ഒരിടത്തും റൈറ്റ് ക്ലിക്ക് മെനു (കണ്ടക്സ്റ്റ് മെനു) ലഭ്യമാകുകയില്ല. ഒരു പ്രത്യേക ചിത്രത്തിനു മാത്രമായാണ് തടയേണ്ടതെങ്കില്‍ ഈ കോഡ് ഉപയോഗിക്കാം


<img src="നിങ്ങളുടെ ചിത്രത്തിന്റെ യു.ആര്‍.എല്‍" oncontextmenu="return false">

ഇനി മെനു കിട്ടിയിട്ടില്ലെങ്കിലും വിവരമുള്ള മോഷ്ടാക്കള്‍ കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കും. അല്ലെങ്കില്‍ Edit -ല്‍ പോയി കോപ്പി ചെയ്യും. അത് തടയാന്‍ ഈ കോഡ് ഉപയോഗിക്കാം. ഇത്രയൊക്കെ ആയാലും ബ്രൌസെര്‍ കാഷില്‍ നിന്നും കോപ്പി ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് കാഷ് ഡിസേബിള്‍ ചെയ്യാന്‍ ഈ കോഡ് ഉപയോഗിക്കാം. വെബ് പേജിന്റെ കോഡിന്റെ തുടക്കത്തില്‍ ( കഴിഞ്ഞ ശേഷം):


<meta content="no-cache" equiv="Pragma"><meta content="-1" equiv="Expires">

വെബ് പേജിന്റെ അവസാനം( ന് മുന്‍പായി):

<meta content="no-cache" equiv="Pragma">

ഇനി പേജ് പ്രിന്റ് ചെയ്യുന്നത് തടയാനുള്ള വഴി. താഴെ കാണുന്ന കോഡ് , കഴിഞ്ഞ ശേഷം ഇടുക.


<style media="print"><-- BODY {display:none;} --></style>

<style media="print"><-- BODY {display:none;} --></style>

പിന്നെ ഒരു കാര്യം, ഇനി എന്തൊക്കെ ചെയ്താലും കോപ്പിയടിക്കാന്‍ ഉദ്ദേശിച്ചു തന്നെ വരുന്നവന്‍ അത് ചെയ്തിരിക്കും
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കൂടെ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയും.ഇവിടെ

ഇനി വേണമെങ്കില്‍ നിങ്ങളുടെ പോസ്റ്റിന്റെ HTML കോഡ് വരെ എന്‍ക്രിപ്റ്റ് ചെയ്യാനുള്ള വഴികളുണ്ട്.ഇവിടെ
ഞാ‍ന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആക്ടീവ്-എക്സിന്റെ ചിത്രം


Copy right:Some of the HTML codes displayed here has been obtained from a web site.I am sorry to not mention the website and the author since i forgot the both.You are requested to inform me if you know the website or author.Copy right holders and the author are honoured.
കണ്ടന്റ് മോഷണം തടയാന്‍ ചില HTML വഴികള്‍

എങ്ങിനെ കണ്ടന്റ് മോഷണം തടയാം?

കേരള്‍‍സ്.കോമിന്റെ കണ്ടന്റ് മോഷണം കണ്ട് ഞെട്ടിയ ബൂലോകര്‍ പരസ്പരം ചോദിച്ച ചോദ്യമാണ് കണ്ടന്റ് മോഷണം എങ്ങനെ തടയാം എന്ന്.കോപ്പിയടിച്ചാല്‍ കേസു കൊടുക്കാമെന്നല്ലാതെ കോപ്പി റൈറ്റിനും മറ്റും മോഷണം നടക്കുന്നത് തടയാന്‍ പറ്റില്ല.അപ്പൊ പിന്നെ നമ്മള്‍ ടെക്നോളജിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു.നൂറു ശതമാനം ഫലപ്രദമല്ലെങ്കിലും കണ്ടന്റ് മോഷണം ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്ന ഏതാനും ചില വിദ്യകളാണ് ഇവിടെപ്രതിപാദിക്കുന്നത്.ചിത്രങ്ങളുടെ മോഷണം തടയാനാണ് ഇവ പ്രധാനമായുംഉപയോഗപ്പെടുക. കാരണം ചിത്രം എഴുതിയെടുക്കാന്‍ പറ്റില്ലല്ലോ. ടെക്സ്റ്റ് മോഷ്ടാക്കളുടെ ജോലി പ്രയാസമുള്ളതാക്കാനും ഇവകൊണ്ട് കഴിയും.

നിങ്ങള്‍ ഒരു പ്രോഗ്രാമര്‍ ആണെങ്കില്‍:

ടെക്സ്റ്റും ചിത്രങ്ങളും കാണിക്കാന്‍ പറ്റുന്ന ഒരു ചെറിയ ആക്റ്റിവ്-എക്സ് നിര്‍മിച്ചാല്‍ കണ്ടന്റ് മോഷണം ഏകദേശം പൂര്‍ണമായി തടയാം.ബ്രൌസെര്‍ കാഷില്‍ നിന്നുപോലും കോപ്പിയടി സാധിക്കുമെന്നതിനാല്‍ ഈ മാര്‍ഗമാണ് ഉത്തമം."മൈക്രോസൊഫ്റ്റ് ഇന്റെര്‍നെറ്റ് ട്രാന്‍സ്ഫെര്‍ കണ്ട്രോള്‍ " , ഏതാനും വരി സോര്‍സ് കോഡ് എന്നിവ ഉപയോഗിച്ച് ഇത് വിഷ്വല്‍ ബേസിക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഫ്ലാഷ് അറിയാമെങ്കില്‍ പോസ്റ്റിനെ ഒരു ഫ്ലാഷ് ആപ്ലിക്കേഷനിലൂടെ കാണിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ , ആര്‍ക്കെങ്കിലും നിങ്ങളുടെ പോസ്റ്റ് അവരുടെ പേജില്‍ കാണിക്കണമെങ്കില്‍ നിങ്ങളുടെ ആക്റ്റിവ് എക്സോ ഫ്ലാഷ് മൂവിയോ ഉപയോഗിക്കേണ്ടി വരും.നിങ്ങള്‍ക്ക് അവയില്‍ നിങ്ങളുടെ പേരും കോപ്പി റൈറ്റ് വിവരങ്ങളും കാണിക്കാനും സാധിക്കും. ഒരു ചെറിയ ഉദാഹരണം ഇവിടെ.

നിങ്ങള്‍ ഒരു സാധാരണക്കാരനാണെങ്കില്:

എന്തായാലും കോപ്പി അടിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച് ഇറങ്ങിയവരെ തടയാന്‍ ആകില്ലെങ്കിലും അവരെ കുറച്ച് കഷ്ടപ്പെടുത്താനെങ്കിലും ഈ വിദ്യകള്‍ കൊണ്ട് കഴിയും.സാമാന്യ കള്ളന്മാരെ പിന്തിരിപ്പിക്കാനും ഇവകൊണ്ട് കഴിയും. റൈറ്റ് ക്ലിക്ക് അടിച്ച് "Save picture/image as" എടുക്കുന്നത് തടയുകയാണ് ആദ്യ പടി.

അതിനായി പോസ്റ്റിന്റെ HTML കോഡ് മാറ്റം വരുത്തേണ്ടതുണ്ട്.പോസ്റ്റ് റ്റൈപ്പ് ചെയ്യുന്ന വിന്‍ഡോയുടെ മുകളില്‍ കാണുന്ന Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ കോഡ് കാണാന്‍ സാധിക്കും.


<body oncontextmenu="return false">ഈ കോഡ് പേജില്‍ ഉപയോഗിച്ചാല്‍ ആ പേജില്‍ ഒരിടത്തും റൈറ്റ് ക്ലിക്ക് മെനു (കണ്ടക്സ്റ്റ് മെനു) ലഭ്യമാകുകയില്ല. ഒരു പ്രത്യേക ചിത്രത്തിനു മാത്രമായാണ് തടയേണ്ടതെങ്കില്‍ ഈ കോഡ് ഉപയോഗിക്കാം<img src="നിങ്ങളുടെ ചിത്രത്തിന്റെ യു.ആര്‍.എല്‍" oncontextmenu="return false">

ഇനി മെനു കിട്ടിയിട്ടില്ലെങ്കിലും വിവരമുള്ള മോഷ്ടാക്കള്‍ കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കും. അല്ലെങ്കില്‍ Edit -ല്‍ പോയി കോപ്പി ചെയ്യും. അത് തടയാന്‍ ഈ കോഡ് ഉപയോഗിക്കാം. ഇത്രയൊക്കെ ആയാലും ബ്രൌസെര്‍ കാഷില്‍ നിന്നും കോപ്പി ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് കാഷ് ഡിസേബിള്‍ ചെയ്യാന്‍ ഈ കോഡ് ഉപയോഗിക്കാം. വെബ് പേജിന്റെ കോഡിന്റെ തുടക്കത്തില്‍ ( കഴിഞ്ഞ ശേഷം):<meta content="no-cache" equiv="Pragma"><meta content="-1" equiv="Expires">

വെബ് പേജിന്റെ അവസാനം( ന് മുന്‍പായി):


<meta content="no-cache" equiv="Pragma">

ഇനി പേജ് പ്രിന്റ് ചെയ്യുന്നത് തടയാനുള്ള വഴി. താഴെ കാണുന്ന കോഡ് , കഴിഞ്ഞ ശേഷം ഇടുക.<style media="print"><-- BODY {display:none;} --></style>

<style media="print"><-- BODY {display:none;} --></style>

പിന്നെ ഒരു കാര്യം, ഇനി എന്തൊക്കെ ചെയ്താലും കോപ്പിയടിക്കാന്‍ ഉദ്ദേശിച്ചു തന്നെ വരുന്നവന്‍ അത് ചെയ്തിരിക്കും
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കൂടെ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയും.ഇവിടെ

ഇനി വേണമെങ്കില്‍ നിങ്ങളുടെ പോസ്റ്റിന്റെ HTML കോഡ് വരെ എന്‍ക്രിപ്റ്റ് ചെയ്യാനുള്ള വഴികളുണ്ട്.ഇവിടെ
ഞാ‍ന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആക്ടീവ്-എക്സിന്റെ ചിത്രം


Copy right:Some of the HTML codes displayed here has been obtained from a web site.I am sorry to not mention the website and the author since i forgot the both.You are requested to inform me if you know the website or author.Copy right holders and the author are honoured.
ഇങ്ങനേയും വൈറസ്

ജാതി മത പ്രൊസസ്സര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഭേദമന്യെ ഏതു കമ്പ്യൂട്ടറിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് വൈറസ്.നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് എങ്ങനെ വന്നു എന്നറിയാന്‍ താഴെപ്പറയുന്ന അനുഭവ കഥകള്‍ വായിക്കുക.

പാഠം ഒന്ന് :അവള്‍ പറ്റിച്ചു.

ഡുവല്‍ കോര്‍ പ്രൊസസ്സറും വിസ്റ്റയുമൊക്കെയായി ഒരു അടിച്ചുപോളി കമ്പ്യൂട്ടറും വാങ്ങി , അതില്‍ തട്ടിയും മുട്ടിയും ക്ലിക്കിയും കളിക്കുമ്പോഴാണ് മത്തായിച്ചേട്ടനോട് ആരോ ചോദിച്ചത് ചേട്ടാ , ചേട്ടന്‍ ചാറ്റൊന്നും ചെയ്യാറില്ലേന്ന്.എന്നാലൊന്നു
ചാറ്റിയിട്ടെന്നു കരുതി ആദ്യം കണ്ട ചാറ്റ് റൂമിലേക്ക് കാലു കുത്തിയപ്പോഴേക്കും കിട്ടി , അതാ ആദ്യത്തെ മെസ്സേജ്. ഇതാരപ്പാ എന്ന് വണ്ടറടിച്ച് , മത്തായിച്ചേട്ടന്‍ പേരൊന്നു ശരിക്ക് വായിച്ചു . ഏതാണ്ടൊരു പെണ്ണാണെന്ന് മനസിലായി.നീ ഏതാടീ #### എന്ന് ചോദിക്കാന്‍ മത്തായിച്ചേട്ടന്‍ വായ(കീ ബോര്‍ഡ്) തുറക്കുന്നതിന് മുന്‍പേ അവള്‍ ഇങ്ങോട്ടു പറഞ്ഞു. അവള്‍ ജോലി ചെയ്ത് മടുത്തിരിക്കുകയാണെന്നും , ഇപ്പൊ പിറന്ന പടി ആണെന്നും . കാണണേല്‍ ഈ ലിങ്കില്‍
ക്ലിക്കിക്കോ എന്നും പറഞ്ഞ് അവളിട്ട ലിങ്ക് ചാടിപ്പിടിച്ച് മത്തായിച്ചന്‍ അവളുടെ സൈറ്റിലേക്ക് ഒരൊറ്റ പറക്കല്‍.അവിടെ ചെന്നപ്പോ ഒന്നല്ല കൊറേ പെണ്ണുങ്ങള്‍ ഹവ്വയെപ്പോലെ നില്‍ക്കുന്നു. എന്നെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന് പറഞ്ഞിടത്ത് ക്ലിക്കിയപ്പോള്‍ അതാ പറയുന്നു, അവളുമാരെ കാണണേല്‍ എന്തൊക്കെയോ ഒരു മാതിരി (ആക്റ്റിവ് എക്സോ വൈയ്യൊ എന്തോ ഒരു മണ്ണങ്കട്ട) സാധനം ഡൌണ്‍ലോഡണമെന്ന്.ഇമ്മാതിരി സംഭവങ്ങള്‍ ഒക്കെ കണ്ടുശീലിച്ച ബ്രൌസര്‍ ചേട്ടന്‍ കൊടുത്ത മുന്നറിയിപ്പ് സുന്ദരമായി അവഗണിച്ച് മത്തായിച്ചേട്ടന്‍ സുന്ദരമായ സ്വപ്നങ്ങളോടെ കാത്തിരുന്നു.മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ മത്തായിച്ചേട്ടന്റെ ഹ്രിദയം അടിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സുന്ദരി കൊടുത്ത പാവം വൈറസ് സെക്കന്റില്‍ 180 മെഗബൈറ്റ്സ് സ്പീഡില്‍ മത്തായിച്ചന്റെ ഹാര്‍ഡ് ഡിസ്കിനെ തലോടുകയാരിരുന്നു.കാത്തുകാത്തിരുന്ന മത്തായിച്ചന് ഒടുവില്‍ കിട്ടിയത് "ദിസ് പേജ് കനോട്ട് ബി ഡിസ്പ്ലൈഡ്".


പഠം രണ്ട് :കടുവയെ പിടിക്കുന്ന കിടുവ.

വൈറസ് കയറിയതറിഞ്ഞ് ദു:ഖിതനായ മത്തായിച്ചന്‍ നെറ്റിലാകെ ആന്റി വൈറസിനെ തിരഞ്ഞു. അപ്പോ കിട്ടി ഒരു പേജ്. നല്ല കിടിലന്‍ സംഗതി . പേജ് XP Antivirus .മൈക്രോസോഫ്റ്റിന്റെ ചിത്രവുമുണ്ട്. ഹാവൂ രക്ഷപ്പെട്ടു എന്ന് കരുതി അവനെയങ്ങോട്ട് ഡൌണ്‍ലോഡി.ആള് കുട്ടപ്പനാ , അങ്ങ് സ്കാനിങ് തുടങ്ങിയതേയുള്ളൂ , ദാ കിടക്കുന്നു ഒരു പത്തെഴുപത്തഞ്ച് വൈറസ്.വൈറസിന്റെ എണ്ണം കണ്ട് ആദ്യം ഒന്നു ഞെട്ടിയും , ഹാവൂ ഇപ്പോഴെങ്കിലും കണ്ടല്ലോ എന്നോര്‍ത്ത് പിന്നെ ഒന്ന് ആശ്വസിച്ചും, ഇത്രയും നല്ല ഒരു ആന്റിവൈറസ് ഫ്രീ ആയി നേടിയ തന്റെ കഴിവിനെ ഓര്‍ത്ത്
അഭിമാനം പൂണ്ടും ചേട്ടന്‍ അനന്തര നടപടികളിലേക്കു നീങ്ങി. 'ഡിലീറ്റ് ' ക്ലിക്ക് ചെയ്തപ്പോഴതാ അവന്‍ പറയുന്നു , റെജിസ്റ്റര്‍ ചെയ്യണമെന്ന്. പിന്നേ , ഒന്നു പുളിക്കും! ഇന്ന് വരെ ഒറിജിനല്‍ സോഫ്റ്റ്വേര്‍ കൈകൊണ്ട് തൊടത്ത മത്തായിച്ചേട്ടന്‍ ഇപ്പൊ റെജിസ്റ്റര്‍ ചെയ്തതു തന്നെ.ഇനിയിപ്പൊ എന്നാ ചെയ്യും എന്നാലോചിച്ച് താടിക്ക് കയ്യും കൊടുത്തിരുന്ന
മത്തായിച്ചേട്ടന്റെ തലയില്‍ ബള്‍ബ് കത്തി.ക്രാക്ക് തന്നെ ശരണം.കേട്ടപാതി കേള്‍ക്കാത്ത പാതി ഗൂഗിള്‍ അമ്മച്ചി നിരത്തിയിട്ടു ,ഒരു കെട്ട് റിസള്‍ട്ട്. ആദ്യം എങ്ങോട്ടു പോണം എന്ന കണ്‍ഫ്യൂഷനില്‍ മത്തായിച്ചന്‍ കണ്ണുമടച്ച് ആദ്യം കണ്ട ലിങ്കില്‍ ആഞ്ഞു ക്ലിക്കി. അവിടെ ചെന്ന് നോക്കുമ്പോഴതാ ക്രാക്കുകളുടെ ഒരു വന്‍പട.വിസ്റ്റ , ഓഫീസ് 2007 , നോര്‍ട്ടണ്‍ ആന്റിവൈറസ് എന്നു വേണ്ട ഇന്ന് ഭൂലോകത്തില്‍ ഇറങ്ങിയിട്ടുള്ളതും , ഇറങ്ങാന്‍ ഉദ്ദേശിക്കുന്നതും സോഫ്റ്റ്വേര്‍
എഞ്ചിനീയര്‍മാരുടെ ഗര്‍ഭത്തിലിരിക്കുന്നതുമായ സകലമാന സോഫ്റ്റ്വേറുകളുടേയും ക്രാക്ക് ഫ്രീയായി
വെച്ചിരിക്കുന്നു.അന്വേഷിച്ച സാധനം കിട്ടിയില്ലെങ്കിലും കൈയ്യില്‍ കിട്ടിയതെല്ലാം ഡൌണ്‍ലോഡ് ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാന്‍ നോക്കിയപ്പോ അതാ ഇന്‍ഫര്‍മേഷന്‍ ബാറില്‍ ഒരു മെസ്സേജ്. "ഈ മെസ്സേജ് കാണിക്കാന്‍ പറ്റുന്നില്ല. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതോ ഒരു വൈറസ് തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനെ പിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക".ഇത്
ബ്രൌസര്‍ ചേട്ടന്‍ പറഞ്ഞതാണെന്ന് കരുതി ക്ലിക്കിയപ്പോള്‍ അതാ വരുന്നു. ഒരു "PC Security" അവനേയും അങ്ങ് ഡൌണ്‍ലോഡ് ചെയ്തു.ഇനി ആ ക്രാക്കുകള്‍ ഒക്കെ ഒന്ന് നോക്കിയിട്ടു തന്നെ കാര്യം.പക്ഷെ എല്ലാം ഓരോ കറുത്ത സ്ക്രീനും കാട്ടി അപ്രത്യക്ഷമാകുന്നു. ഒന്നുകൂടെ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫയലു തന്നെ കാണുന്നില്ല.പാവം മത്തായിച്ചേട്ടന്‍.


NB:മത്തായിച്ചേട്ടന്‍ ഡൌണ്‍ലോഡ് ചെയ്ത XP Antivirus , PC Security , ക്രാക്കുകള്‍ ഇവയെല്ലാം
തന്നെ ശുദ്ധ വൈറസുകളായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.XP Antivirus പോലുള്ള കള്ള ആന്റിവൈറസുകളെക്കുറിച്ചറിയാന്‍
ഇവിടെ..

ഇന്റര്‍നെറ്റ് എങ്ങനെയൊക്കെ ഉപയൊഗിക്കപ്പെടുന്നു

ഇന്റര്‍നെറ്റ് എങ്ങിനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നറിയാന്‍ താഴെക്കാണുന്ന കണക്കുകള്‍ നോക്കുക.

സ്പാമിംഗ്:
1. യാഹൂ മെസ്സെഞ്ചറിലെ എല്ലാ ചാറ്റ് റൂമുകളും സ്പാമേര്‍സ് കീഴടക്കി.
2. എല്ലാ മെസ്സെഞ്ചര്‍ സെര്‍വീസുകളിലേയും 90% ചാറ്റ് മെസ്സേജുകളും സ്പാം ആണ്.
3. ചാറ്റ് ഉപയോഗിക്കുന്നവരില്‍ 99.98 % ആളുകളും ഒരിക്കലെങ്കിലും സ്പാം മെസ്സേജുകള്‍ ലഭിച്ചിട്ടുള്ളവരാണ്.
4. 30% സ്പാമുകള്‍ സ്പാം ഫില്‍ട്ടെറിനെ ഭേദിച്ച് നിങ്ങളുടെ ഇന്‍ബോക്സില്‍ എത്തുന്നു.
5. 65% ഇ-മെയിലുകളും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണ്(സ്പാമുകള്‍, നോട്ടിഫികേഷന്‍ മെയിലുകള്‍,ഇ-മെയില്‍ വെരിഫികേഷന്‍ തുടങ്ങിയവ)

ഭീഷണി-മെയിലുകള്‍:
1. 0.4% ഇ-മെയിലുകള്‍ ഭീഷണീകളോ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളവയാണ്.
2.90%-ത്തില്‍ ഏറെ ആളുകള്‍ ഇതിനെതിരെ പരാതിപ്പെടുന്നില്ല

പാഴ് ഉപയോഗം:
1.സര്‍ഫ് ചെയ്യപ്പെടുന്നതില്‍ മൂന്നില്‍ രണ്ട് വെബ് പേജുകളും ഉപഭോക്താവിന് ഉപയോഗപ്രദമാകുന്നില്ല.
2.സെര്‍ച്ച് റിസള്‍ട്ടുകളില്‍ 30% ഉദ്ദേശിച്ച ഫലം തരുന്നില്ല.
3.ഇ-മെയില്‍ വിലാസങ്ങളില്‍ മൂന്നിലൊന്ന് ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെട്ടതോ ഒരു മാസത്തിലേറെയായി ഉപയോഗിക്കപ്പെടാത്തതോ ആണ്.(2008 ജനുവരിയിലെ കണക്കുകള്‍)

പോര്‍ണോ:

ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെ 98% ഈ ഗണത്തില്‍ പെടുന്നു.

' Good magazine' 'പുറത്തുവിട്ട കുറച്ചുവിവരങ്ങള്‍ (I got the following information from http://www.hongkiat.com/blog/14-facts-on-internet-porn-from-good-magazine/ .Author:hongkia).


1. 12% of all websites are pornographic
2. 25% of all search engine requests are pornographic
3. 35% of all internet downloads are pornographic in nature
4. Every second, 28×258 internet users are viewing pornography
5. Eevery second, $89.00 is spent on internet porn
6. Everyday, 266 new porn sites appear on the internet
7. Sex is the most search word on the internet
8. US revenue from internet porn in in 2006 - $2.84 Billion
9. 72% of internet pron users are men, 28% are women
10.70% of internet porn traffic occurs during the 9-5 workdays
11.There are an estimated 372 Million porn web pages; 3% produced by the UK, 4% produced by Germany; 89% produced by the US
12.Most trafficked adult website: www.adultfriendfinder.com
13.Countries that ban pornographic
*Saudi Arabia
*Iran
*Bahrain
*Egypt
*UAE
*Kuwait
*Malayasia (Malaysia?)
*Indonesia
*Singapore
*Kenya
*India
*Cuba
*China

14. Most visited websites (daily): #1 - MSN (220 Mil), #4 - YouTube (196Mil) , #49 - AdultFriendFinder (7.2 Mil), #145 NYTimes (4.1Mil)

ഇനി നമ്മുടെ കേരളത്തില്‍ എങ്ങനെയൊക്കെ ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെടുന്നുണ്ട് എന്നു ചോദിച്ചാല്‍ അത് വലിയ കഥയാണ്. കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ഡാറ്റകള്‍ ഞാന്‍ കലക്ട് ചെയ്തുകൊണ്ടിരിക്കുന്നു.ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നമ്മള്‍ വളരെ പിന്നിലാണെങ്കിലും ദുരുപയോഗത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിന്റെ സ്വന്തം നാടിനു തന്നെ.ഗൂഗിള്‍ ട്രെന്‍ഡ് തരുന്ന വിവരങ്ങള്‍ അനുസരിച്ച്
'ഇന്ത്യയില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്ത കീവേര്‍ഡിന്' ആ പദവി നേടിക്കൊടുക്കാന്‍ ഏറ്റവും അധികം സഹായിച്ചത് കേരളമാണ്.ഞാനും ഒരു കേരളീയനായതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.ആരാന്റമ്മയ്ക്ക് ഭ്രന്ത് വരുമ്പോള്‍ എഴുതാം സ്വന്തം അമ്മയ്ക്ക് ഭ്രാന്തുവരുമ്പോല്‍ മിണ്ടാതിരിക്കാം.

വയലന്‍സ്:
1. Armstrong_Murder.wmv എന്ന വീഡിയോ(തീവ്രവാദികള്‍ ഒരു ബന്ദിയുടെ കഴുത്തറക്കുന്നത്) കണ്ടത് 1237200 പേര്‍ ഇന്റര്‍നെറ്റ് വഴി കണ്ടു.
2.അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന 20% അക്രമങ്ങള്‍ക്ക് പിന്നില്‍ ഇന്റ്ര്നെറ്റിന്റെ കറുത്ത കൈകള്‍
3. വയലന്‍സിനെക്കുറിച്ച് ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് അത് അടുത്തപോസ്റ്റില്‍ ഇടാം(ഇപ്പോള്‍ തന്നെ ഇത് ഒരു വലിയ പോസ്റ്റ് ആണെന്ന് തോന്നുന്നു).

ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം

ഇന്നത്തെ മനോരമയില്‍ കണ്ടത്
"ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം "

ഇതു കണ്ടാല്‍ നമ്മള്‍ വിചാരിക്കും ഏതോ മത തീവ്രവാദി ആണ് പുസ്തകം എഴുതിയതെന്ന്. അതിന്‍റെ ലേഖകന്‍ ഇങ്ങനെ പറയുന്നു "ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ കുട്ടികള്‍ ചുറ്റുപാടില്‍ നിന്നു ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളില്‍ ഒന്നു ഇങ്ങനെയാണ് .വിലക്കയറ്റം , കുടിവെള്ളക്ഷാമം , ഭൂകമ്പം , പകര്‍്ച്ചവ്യാദികള്‍ തുടങ്ങിയവ ഏത് മതത്തില്‍ പെട്ടിരിക്കുന്നവരെയാണ് ബാധിക്കുക .മനുഷ്യത്വം വിളയുന്ന ഭൂമി എന്ന രണ്ടാം അദ്ധ്യായത്തില്‍ ആണ് വിചിത്രമായ ഈ ചോദ്യം" .
സാമാന്യ ബുദ്ധിയുള്ള ആര്‍കും മനസിലാകും എന്താണ് പാഠപുസ്തകത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് .ഇവയൊന്നും മതം തിരിച്ചല്ല മനുഷ്യനെ ബാധിക്കുന്നത് എന്ന സാമാന്യ തത്വം കുട്ടികളിലെത്തീക്കുകയാണ് പാഠപുസ്തകം തയ്യരക്കിയിരിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് .അത് ഏഴാം ക്ലാസ്സിലെയല്ല ഒന്നാം ക്ലാസ്സിലെ കുട്ടിക്കുപോലും മനസിലാകും.എന്നാല്‍ ലേഖകന്‍ പറയുന്നത് ശ്രദ്ധിക്കുക " അത് സംബന്ധിച്ച പഠനങ്ങള്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ . ഇതേക്കുറിച്ച് അറിയില്ലെങ്കില്‍ കേരളത്തില്‍ വരുന്ന വര്‍ഷം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചു പോകും " .ലേഖകന്ടെ ഉദ്ദേശം മനസിലാകുന്നില്ല . വിവാദം സൃഷ്ടിക്കാലോ അതോ ആരെയെന്കിലും താഴ്ത്തിക്കെട്ടാനുള്ള ശ്രമമോ? അതോ വിവരമില്ലായ്മയോ ?
ഏതായാലും ലേഖനത്തിന്‍റെ അവസാന ഭാഗത്ത് ലേഖകന്‍ ഒന്നു പിടി അയയ്ക്കുന്നുണ്ട് :-
"വിവിധ മത വിശ്വാസത്തില്‍ പെട്ടവര്‍ തമ്മിലുള്ള കലഹങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്ത് ചെയ്യാം എന്ന ചോദ്യത്തിന് പിന്നാലെയാണ് ഈ ചോദ്യം " .
എന്‍റെ പൊന്നു ലേഖകാ ..ഈ ചോദ്യങ്ങള്‍ ഉത്തരം എഴുതുവനുള്ളവയല്ല , ചിന്തിക്കനുള്ളതാണ് .
എന്ത് പറയുന്നു ഇത്തരക്കരെക്കുറിച്ച് ?

ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ് .തെറ്റുകള്‍ ക്ഷമിക്കുക .എന്നാല്‍ ഞാന്‍ തുടങ്ങട്ടെ .മുതിര്‍ന്ന ബ്ലോഗ്ഗര്‍ അനുഗ്രഹിക്കുക .

അയ്യോ ക്ഷമിയ്ക്കണം . ഈ ബ്ലോഗ് എന്തിനെ പറ്റി ( ഞാന്‍ പറ്റി എന്നടിച്ചപ്പോള്‍ പട്ടി എന്നാണ് വന്നത് .അവസാനം ഞാന്‍ കമ്പ്യൂട്ടറിന്റെ വായില്‍ നിന്നും തെറി കേള്‍പിച്ചു ) ആണെന്ന് പറഞ്ഞില്ല . പേരു ഇ-ലോകം.കോം . അതായതു ഈ ലോകത്തിലുള്ള എന്തിനെ പറ്റിയും. പിന്നെ എന്‍റെ പേരു കേട്ടിട്ടു ഞെട്ടരുത്‌ .DON എന്നാല്‍ ദരിദ്രവസിയും ഒരിക്കല്‍ നന്നാവും എന്നാണ്. ഉറക്കം വരുന്നു ബാക്കി നാളെ എഴുതാം