Custom Search

ഇങ്ങനേയും വൈറസ്

ജാതി മത പ്രൊസസ്സര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഭേദമന്യെ ഏതു കമ്പ്യൂട്ടറിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് വൈറസ്.നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് എങ്ങനെ വന്നു എന്നറിയാന്‍ താഴെപ്പറയുന്ന അനുഭവ കഥകള്‍ വായിക്കുക.

പാഠം ഒന്ന് :അവള്‍ പറ്റിച്ചു.

ഡുവല്‍ കോര്‍ പ്രൊസസ്സറും വിസ്റ്റയുമൊക്കെയായി ഒരു അടിച്ചുപോളി കമ്പ്യൂട്ടറും വാങ്ങി , അതില്‍ തട്ടിയും മുട്ടിയും ക്ലിക്കിയും കളിക്കുമ്പോഴാണ് മത്തായിച്ചേട്ടനോട് ആരോ ചോദിച്ചത് ചേട്ടാ , ചേട്ടന്‍ ചാറ്റൊന്നും ചെയ്യാറില്ലേന്ന്.എന്നാലൊന്നു
ചാറ്റിയിട്ടെന്നു കരുതി ആദ്യം കണ്ട ചാറ്റ് റൂമിലേക്ക് കാലു കുത്തിയപ്പോഴേക്കും കിട്ടി , അതാ ആദ്യത്തെ മെസ്സേജ്. ഇതാരപ്പാ എന്ന് വണ്ടറടിച്ച് , മത്തായിച്ചേട്ടന്‍ പേരൊന്നു ശരിക്ക് വായിച്ചു . ഏതാണ്ടൊരു പെണ്ണാണെന്ന് മനസിലായി.നീ ഏതാടീ #### എന്ന് ചോദിക്കാന്‍ മത്തായിച്ചേട്ടന്‍ വായ(കീ ബോര്‍ഡ്) തുറക്കുന്നതിന് മുന്‍പേ അവള്‍ ഇങ്ങോട്ടു പറഞ്ഞു. അവള്‍ ജോലി ചെയ്ത് മടുത്തിരിക്കുകയാണെന്നും , ഇപ്പൊ പിറന്ന പടി ആണെന്നും . കാണണേല്‍ ഈ ലിങ്കില്‍
ക്ലിക്കിക്കോ എന്നും പറഞ്ഞ് അവളിട്ട ലിങ്ക് ചാടിപ്പിടിച്ച് മത്തായിച്ചന്‍ അവളുടെ സൈറ്റിലേക്ക് ഒരൊറ്റ പറക്കല്‍.അവിടെ ചെന്നപ്പോ ഒന്നല്ല കൊറേ പെണ്ണുങ്ങള്‍ ഹവ്വയെപ്പോലെ നില്‍ക്കുന്നു. എന്നെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ എന്ന് പറഞ്ഞിടത്ത് ക്ലിക്കിയപ്പോള്‍ അതാ പറയുന്നു, അവളുമാരെ കാണണേല്‍ എന്തൊക്കെയോ ഒരു മാതിരി (ആക്റ്റിവ് എക്സോ വൈയ്യൊ എന്തോ ഒരു മണ്ണങ്കട്ട) സാധനം ഡൌണ്‍ലോഡണമെന്ന്.ഇമ്മാതിരി സംഭവങ്ങള്‍ ഒക്കെ കണ്ടുശീലിച്ച ബ്രൌസര്‍ ചേട്ടന്‍ കൊടുത്ത മുന്നറിയിപ്പ് സുന്ദരമായി അവഗണിച്ച് മത്തായിച്ചേട്ടന്‍ സുന്ദരമായ സ്വപ്നങ്ങളോടെ കാത്തിരുന്നു.മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ മത്തായിച്ചേട്ടന്റെ ഹ്രിദയം അടിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സുന്ദരി കൊടുത്ത പാവം വൈറസ് സെക്കന്റില്‍ 180 മെഗബൈറ്റ്സ് സ്പീഡില്‍ മത്തായിച്ചന്റെ ഹാര്‍ഡ് ഡിസ്കിനെ തലോടുകയാരിരുന്നു.കാത്തുകാത്തിരുന്ന മത്തായിച്ചന് ഒടുവില്‍ കിട്ടിയത് "ദിസ് പേജ് കനോട്ട് ബി ഡിസ്പ്ലൈഡ്".


പഠം രണ്ട് :കടുവയെ പിടിക്കുന്ന കിടുവ.

വൈറസ് കയറിയതറിഞ്ഞ് ദു:ഖിതനായ മത്തായിച്ചന്‍ നെറ്റിലാകെ ആന്റി വൈറസിനെ തിരഞ്ഞു. അപ്പോ കിട്ടി ഒരു പേജ്. നല്ല കിടിലന്‍ സംഗതി . പേജ് XP Antivirus .മൈക്രോസോഫ്റ്റിന്റെ ചിത്രവുമുണ്ട്. ഹാവൂ രക്ഷപ്പെട്ടു എന്ന് കരുതി അവനെയങ്ങോട്ട് ഡൌണ്‍ലോഡി.ആള് കുട്ടപ്പനാ , അങ്ങ് സ്കാനിങ് തുടങ്ങിയതേയുള്ളൂ , ദാ കിടക്കുന്നു ഒരു പത്തെഴുപത്തഞ്ച് വൈറസ്.വൈറസിന്റെ എണ്ണം കണ്ട് ആദ്യം ഒന്നു ഞെട്ടിയും , ഹാവൂ ഇപ്പോഴെങ്കിലും കണ്ടല്ലോ എന്നോര്‍ത്ത് പിന്നെ ഒന്ന് ആശ്വസിച്ചും, ഇത്രയും നല്ല ഒരു ആന്റിവൈറസ് ഫ്രീ ആയി നേടിയ തന്റെ കഴിവിനെ ഓര്‍ത്ത്
അഭിമാനം പൂണ്ടും ചേട്ടന്‍ അനന്തര നടപടികളിലേക്കു നീങ്ങി. 'ഡിലീറ്റ് ' ക്ലിക്ക് ചെയ്തപ്പോഴതാ അവന്‍ പറയുന്നു , റെജിസ്റ്റര്‍ ചെയ്യണമെന്ന്. പിന്നേ , ഒന്നു പുളിക്കും! ഇന്ന് വരെ ഒറിജിനല്‍ സോഫ്റ്റ്വേര്‍ കൈകൊണ്ട് തൊടത്ത മത്തായിച്ചേട്ടന്‍ ഇപ്പൊ റെജിസ്റ്റര്‍ ചെയ്തതു തന്നെ.ഇനിയിപ്പൊ എന്നാ ചെയ്യും എന്നാലോചിച്ച് താടിക്ക് കയ്യും കൊടുത്തിരുന്ന
മത്തായിച്ചേട്ടന്റെ തലയില്‍ ബള്‍ബ് കത്തി.ക്രാക്ക് തന്നെ ശരണം.കേട്ടപാതി കേള്‍ക്കാത്ത പാതി ഗൂഗിള്‍ അമ്മച്ചി നിരത്തിയിട്ടു ,ഒരു കെട്ട് റിസള്‍ട്ട്. ആദ്യം എങ്ങോട്ടു പോണം എന്ന കണ്‍ഫ്യൂഷനില്‍ മത്തായിച്ചന്‍ കണ്ണുമടച്ച് ആദ്യം കണ്ട ലിങ്കില്‍ ആഞ്ഞു ക്ലിക്കി. അവിടെ ചെന്ന് നോക്കുമ്പോഴതാ ക്രാക്കുകളുടെ ഒരു വന്‍പട.വിസ്റ്റ , ഓഫീസ് 2007 , നോര്‍ട്ടണ്‍ ആന്റിവൈറസ് എന്നു വേണ്ട ഇന്ന് ഭൂലോകത്തില്‍ ഇറങ്ങിയിട്ടുള്ളതും , ഇറങ്ങാന്‍ ഉദ്ദേശിക്കുന്നതും സോഫ്റ്റ്വേര്‍
എഞ്ചിനീയര്‍മാരുടെ ഗര്‍ഭത്തിലിരിക്കുന്നതുമായ സകലമാന സോഫ്റ്റ്വേറുകളുടേയും ക്രാക്ക് ഫ്രീയായി
വെച്ചിരിക്കുന്നു.അന്വേഷിച്ച സാധനം കിട്ടിയില്ലെങ്കിലും കൈയ്യില്‍ കിട്ടിയതെല്ലാം ഡൌണ്‍ലോഡ് ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാന്‍ നോക്കിയപ്പോ അതാ ഇന്‍ഫര്‍മേഷന്‍ ബാറില്‍ ഒരു മെസ്സേജ്. "ഈ മെസ്സേജ് കാണിക്കാന്‍ പറ്റുന്നില്ല. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതോ ഒരു വൈറസ് തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനെ പിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക".ഇത്
ബ്രൌസര്‍ ചേട്ടന്‍ പറഞ്ഞതാണെന്ന് കരുതി ക്ലിക്കിയപ്പോള്‍ അതാ വരുന്നു. ഒരു "PC Security" അവനേയും അങ്ങ് ഡൌണ്‍ലോഡ് ചെയ്തു.ഇനി ആ ക്രാക്കുകള്‍ ഒക്കെ ഒന്ന് നോക്കിയിട്ടു തന്നെ കാര്യം.പക്ഷെ എല്ലാം ഓരോ കറുത്ത സ്ക്രീനും കാട്ടി അപ്രത്യക്ഷമാകുന്നു. ഒന്നുകൂടെ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫയലു തന്നെ കാണുന്നില്ല.പാവം മത്തായിച്ചേട്ടന്‍.


NB:മത്തായിച്ചേട്ടന്‍ ഡൌണ്‍ലോഡ് ചെയ്ത XP Antivirus , PC Security , ക്രാക്കുകള്‍ ഇവയെല്ലാം
തന്നെ ശുദ്ധ വൈറസുകളായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.XP Antivirus പോലുള്ള കള്ള ആന്റിവൈറസുകളെക്കുറിച്ചറിയാന്‍
ഇവിടെ..

11 പേര്‍ കമന്റി:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം കേട്ടൊ, നന്നായിരിക്കുന്നു. ഇത്തരം ബ്ളോഗുഗളാണു നമ്മുക്കാവശ്യം . ഇനിയും വൈറസുകളെപ്പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നല്കുമല്ലോ? അല്ലെങ്കില്‍ മത്തായിച്ചനു പറ്റിയത് പലര്‍ക്കും ഒഴിവാക്കാന്‍ കഴിയും ...

ഇസാദ് said...

നവീനിന് ‘മത്തായിച്ചന്‍’ എന്നൊരു പേരുംകൂടി ഉണ്ടല്ലേ ?? :)

“xxxx xxx xxx ഓപ്പറേറ്റിങ്ങ് സിസ്റ്റം ഭേദമന്യെ “ എന്നു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

ഞങ്ങടെ യുണിക്സില്‍ വൈറസ് വരില്ലല്ലോ !!! :)

Rare Rose said...

നല്ല ഉപകാരപ്രദമായ പോസ്റ്റ്...ഭാവിയില്‍ മത്തായിച്ചന്റെ ഗതി വരാതെ രക്ഷപ്പെട്ടു...:)

ഇസാദ് said...

എക്സ്ട്രീമിലി സ്വാറി. മുമ്പത്തെ കമന്റില്‍ ‘നവീനിന്’ എന്നത് ‘ഡോണിന്’ എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷ.
രുക്കാവട്ട് കേലിയേ ഖേദ് ഹെ..

അനൂപ്‌ കോതനല്ലൂര്‍ said...

ഇത് ഓപ്പണാക്കാന്‍പേടിയായിരുന്നു ഇനി ഇപ്പോ
ഡോണ്‍ വല്ലോ വൈറസിനെയും കടത്തിവിട്ടാലൊ
എന്നു പേടിച്ചിട്ടാണ്

ഹരീഷ് തൊടുപുഴ said...

ഡോണെ,
ഒരു പ്രാവശ്യം xp antivirus എന്ന വയറസ് എന്റെ കമ്പ്യൂട്ടറിലും കയറിയിട്ടുണ്ട്. ആദ്യം ഞാന്‍ വിചാരിച്ചു മൈക്രോസോഫ്റ്റ് തന്ന ഫ്രീ ആന്റിവയറസ് ആയിരിക്കുമെന്ന്; പിന്നീടാണ് മനസ്സിലായത് വയറസാണെന്ന്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ വൈറസിനെ ഒന്നു പിടിക്കണമെന്നുണ്ട്

അജ്ഞാതന്‍ said...

helpfull post..keep writting :)

Don(ഡോണ്‍) said...

ആദ്യം ഇട്ട കമന്റിലെ ലിങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ അത് ഡിലീറ്റ് ചെയ്ത് ഒന്നുകൂടെ കമന്റുന്നു.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം,Rare Rose,അജ്ഞാതന്‍, പ്രൊത്സാകനത്തിന്ന് നന്ദി.

ഇസാദ്,
ഇസാദിന്റെ തലയില്‍ വൈറസ് കയറിയെന്നു തോന്നുന്നു.അതുകൊണ്ടായിരിക്കും എന്നെ നവീന്‍ ആക്കിയത്.ആ മത്തായിച്ചന്‍ ഞാനല്ല.എന്റെ ഫ്രണ്ടാ.ആരു പറഞ്ഞു യുണിക്സില്‍ വൈറസ് വരില്ലെന്ന്."Anything that can be programmed can be reprogrammed to do anything" എന്ന് ആരോ പറഞ്ഞിട്ടില്ലേ?
പേസ്മേക്കറിനെ വരെ ബാധിക്കുന്ന വൈറസ് ഉണ്ട്.കമ്പ്യൂട്ടറിന്റെ ബയോസിനെ ബാധിക്കുന്ന വൈറസ് എന്റെ കയ്യിലിരിക്കുന്നു.പിന്നല്ലേ യുണിക്സ്.

അനൂപ്,
പേജ് തുറക്കുമ്പോള്‍ തന്നെ കയറുന്ന വൈറസ് ഉണ്ട് . ഫ്ലാഷ് ആഡ് ആയിട്ടാണ് അവ വരുന്നത്.ദീപികയുടെ വെബ് സൈറ്റില്‍ വരെ ആഡിന്റെ രൂപത്തില്‍ കയറിക്കൂടിയിരുന്നു.അത്തരത്തിലുള്ളവരെ തടയാനുള്ള ഫ്ലാഷ് പ്ലയറിന്റെ അപ്ഡേറ്റ് അഡോബിയുടെ വെബ് സൈറ്റില്‍ കിട്ടും.

ഹരീഷ്,
എങ്ങനെയാണ് വയറസിനെ റിമൂവ് ചെയ്തത്?
ഇനി പുതിയ വല്ല വൈറസുകളേയും കിട്ടിയാല്‍ എന്നെ അറിയിക്കുക.വൈറസുകളെ കളക്റ്റ് ചെയ്യലും അവയെക്കുറിച്ച് പഠിക്കലും എന്റെ ഹോബിയാണ്.

പ്രിയ,
ഏത് വയറസിനെയാണ് വേണ്ടതെന്ന് ചോദിച്ചാല്‍ മതി.ഇപ്പോള്‍ തന്നെ 2034 വൈറസ് എന്റെ കയ്യിലുണ്ട്(വൈറസിനെ കളക്ട് ചെയ്യുന്നത് എന്റെ ഹോബിയാണ്).XP Antivirus ഇവിടെ കിട്ടും.

ചന്ദൂട്ടൻ [Kiran Chand] said...

പോസ്റ്റ് എനിക്കിഷ്ടായീട്ടോ. പിന്നെ രണ്ടായിരത്തിമുപ്പത്തിനാല് വൈറസ്സ് കയ്യിലുണ്ട്‌ന്ന് പറഞ്ഞത് ശുദ്ധനുണയല്ലേ? ഒരു സംശയാണേ.

Don(ഡോണ്‍) said...

ചന്ദൂട്ടാ
ആരു പറഞ്ഞു നുണയാണെന്ന്? ഇപ്പൊ 2034 അല്ല 2037 എണ്ണം ഉണ്ട്(മൂന്നെണ്ണം കൂടെ കിട്ടി).എന്തെങ്കിലും വൈറസ് ആവശ്യമുണ്ടെങ്കില്‍ ചോദിച്ചാല്‍ മതി.ഇ-മെയില്‍ ആയി അയയ്ച്ചു തരാം.