Custom Search

ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം

ഇന്നത്തെ മനോരമയില്‍ കണ്ടത്
"ഭൂകമ്പവും വിലക്കയറ്റവും മതം തിരിച്ച് ഏഴാം ക്ലാസ്സ് പാഠപുസ്തകം "

ഇതു കണ്ടാല്‍ നമ്മള്‍ വിചാരിക്കും ഏതോ മത തീവ്രവാദി ആണ് പുസ്തകം എഴുതിയതെന്ന്. അതിന്‍റെ ലേഖകന്‍ ഇങ്ങനെ പറയുന്നു "ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ കുട്ടികള്‍ ചുറ്റുപാടില്‍ നിന്നു ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളില്‍ ഒന്നു ഇങ്ങനെയാണ് .വിലക്കയറ്റം , കുടിവെള്ളക്ഷാമം , ഭൂകമ്പം , പകര്‍്ച്ചവ്യാദികള്‍ തുടങ്ങിയവ ഏത് മതത്തില്‍ പെട്ടിരിക്കുന്നവരെയാണ് ബാധിക്കുക .മനുഷ്യത്വം വിളയുന്ന ഭൂമി എന്ന രണ്ടാം അദ്ധ്യായത്തില്‍ ആണ് വിചിത്രമായ ഈ ചോദ്യം" .
സാമാന്യ ബുദ്ധിയുള്ള ആര്‍കും മനസിലാകും എന്താണ് പാഠപുസ്തകത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് .ഇവയൊന്നും മതം തിരിച്ചല്ല മനുഷ്യനെ ബാധിക്കുന്നത് എന്ന സാമാന്യ തത്വം കുട്ടികളിലെത്തീക്കുകയാണ് പാഠപുസ്തകം തയ്യരക്കിയിരിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് .അത് ഏഴാം ക്ലാസ്സിലെയല്ല ഒന്നാം ക്ലാസ്സിലെ കുട്ടിക്കുപോലും മനസിലാകും.എന്നാല്‍ ലേഖകന്‍ പറയുന്നത് ശ്രദ്ധിക്കുക " അത് സംബന്ധിച്ച പഠനങ്ങള്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ . ഇതേക്കുറിച്ച് അറിയില്ലെങ്കില്‍ കേരളത്തില്‍ വരുന്ന വര്‍ഷം ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചു പോകും " .ലേഖകന്ടെ ഉദ്ദേശം മനസിലാകുന്നില്ല . വിവാദം സൃഷ്ടിക്കാലോ അതോ ആരെയെന്കിലും താഴ്ത്തിക്കെട്ടാനുള്ള ശ്രമമോ? അതോ വിവരമില്ലായ്മയോ ?
ഏതായാലും ലേഖനത്തിന്‍റെ അവസാന ഭാഗത്ത് ലേഖകന്‍ ഒന്നു പിടി അയയ്ക്കുന്നുണ്ട് :-
"വിവിധ മത വിശ്വാസത്തില്‍ പെട്ടവര്‍ തമ്മിലുള്ള കലഹങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്ത് ചെയ്യാം എന്ന ചോദ്യത്തിന് പിന്നാലെയാണ് ഈ ചോദ്യം " .
എന്‍റെ പൊന്നു ലേഖകാ ..ഈ ചോദ്യങ്ങള്‍ ഉത്തരം എഴുതുവനുള്ളവയല്ല , ചിന്തിക്കനുള്ളതാണ് .
എന്ത് പറയുന്നു ഇത്തരക്കരെക്കുറിച്ച് ?

ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗര്‍ ആണ് .തെറ്റുകള്‍ ക്ഷമിക്കുക .എന്നാല്‍ ഞാന്‍ തുടങ്ങട്ടെ .മുതിര്‍ന്ന ബ്ലോഗ്ഗര്‍ അനുഗ്രഹിക്കുക .

അയ്യോ ക്ഷമിയ്ക്കണം . ഈ ബ്ലോഗ് എന്തിനെ പറ്റി ( ഞാന്‍ പറ്റി എന്നടിച്ചപ്പോള്‍ പട്ടി എന്നാണ് വന്നത് .അവസാനം ഞാന്‍ കമ്പ്യൂട്ടറിന്റെ വായില്‍ നിന്നും തെറി കേള്‍പിച്ചു ) ആണെന്ന് പറഞ്ഞില്ല . പേരു ഇ-ലോകം.കോം . അതായതു ഈ ലോകത്തിലുള്ള എന്തിനെ പറ്റിയും. പിന്നെ എന്‍റെ പേരു കേട്ടിട്ടു ഞെട്ടരുത്‌ .DON എന്നാല്‍ ദരിദ്രവസിയും ഒരിക്കല്‍ നന്നാവും എന്നാണ്. ഉറക്കം വരുന്നു ബാക്കി നാളെ എഴുതാം